അവള് ദേവദാസി...ഇന്ദ്ര സദസ്സിനു
മുന്പിലായെന്നെന്നും
ആര്‍ത്തു നൃത്തം ചെയ്യും
ദേവദാസി...
ജീവനും
ജീവിതപ്പാതയില്‍ വീണൊരീ
ചില്ലുകഷ്ണങ്ങളും
പകല്‍ മാന്യ ലോകവും
കുത്തിമുറിവേല്‍പ്പിച്ച
ദേവദാസി...
കാമക്കിരാതരീ ഭ്രാന്തര്‍ക്കു മുന്നിലായ്
ഉടയാത്ത യൗവനം
ആടിത്തിമിര്‍ത്തവള്‍
ദേവദാസി...
അധികാര വര്‍ഗ്ഗവും
കാട്ടാള വര്‍ഗ്ഗവും
നീതിതന്‍ പാലകരായൊരീ മാന്യരും
എത്ര കയറിയിറങ്ങിപ്പോയ്എന്നിട്ടും
തളരാതെ നിന്നവള്‍
ദേവദാസി....
പഴകിപ്പതിഞ്ഞൊരാ
തകരത്തെയേവരും
റോട്ടിലെറിഞ്ഞു കളഞ്ഞൊരാ
നേരത്തും
കൈവിട്ടു പോകാതെ
തന്റെയാ കുഞ്ഞിനെ
മാറോടു ചെര്ത്തവള്
ദേവദാസി...
നോട്ടുകെട്ടുകള്‍ പെയ്ത
രാത്രികളില്‍ നിന്നിന്ന്
തന്മുന്നില് വീഴുന്ന
ചില്ലറത്തുട്ടുകള്‍
നോക്കിയിരുന്നിട്ടും
ഭ്രാന്തിയാവാത്തവള്
ദേവദാസി....
കണ്ണീര് പൊഴിക്കാത്തവള്‍
ദേവദാസി...

ആളൊരു ഫെമിനിസ്റ്റ് ആണെന്ന് തോന്നുന്നു.കവിത നന്നായിരുന്നു
ReplyDelete