ഹൃദയത്തിന്റെചുവന്ന സന്ധ്യാ ചക്രവാളത്തിനുമൂറം
സൂര്യനുണ്ടായിരുന്നില്ല....
പരതി ഞാനെന്റെ സൂര്യനെ
അടി മുതല്‍ മുടി വരെ...
പരതി ഞാനെന്റെ സൂര്യനെ
തല മുതല്‍ കാല്‍ വരെ....
കണ്ടെത്തി ഞാനെന്റെ സൂര്യനെ
കരളിന്റെ വീഥികളിലെല്ലാം
അമൃതം തെളിച്ചും പൊഴിച്ചും..
നിന്നെ വരവേറ്റ്....
നിന്റെ വീഥികളിലെല്ലാം
പൂക്കള്‍ വിരിച്ച്...
നിന്റെ കാന്തിയാല്‍ ലജ്ജിതനായി..
പിന്നെ നിന്‍ മുന്നില്‍
തലകുനിച്ചെന്റെ സൂര്യനും
എന്റെ കരളും...
പിന്നെയീ ഞാനും.....

No comments:
Post a Comment