ഹൃദയത്തിനുള്ളില്ഒരു ഭാംസുരിയുടെ നാദം....
ഹിന്ദുസ്ഥാനി സംഗീതത്തില്‍
പേരറിയാത്ത
ഏതോ ഒരു രാഗം മുഴങ്ങുന്നു....
ചുണ്ടില്‍ നിന്നുയരുന്ന
പുകച്ചുരുളുകള്‍ക്ക് മുകളിലൂടെ
പറന്നുയരാന്‍
എനിക്ക്
ചിറകുകളുണ്ടായിരുന്നില്ല...
മനസ്സിലെ
പെയ്തു തോരാത്ത മഴയില്‍
ഞാന്‍ നനഞ്ഞൊലിച്ച്
നില്‍ക്കുകയാണ്...
ഇപ്പോള്‍
എന്റെ ഹൃദയത്തെ ഞാന്‍
പ്രണയിക്കുന്നു...
നിന്നെ ഞാന്‍ പ്രണയിക്കുന്നു...
ഇപ്പോളെനിക്കു പറക്കാം...
പക്ഷേ
ഞാനൂതിവിട്ട പുകച്ചുരുളുകള്‍
എന്നേക്കാള്‍ മുകളില്‍
പറക്കുന്നു....
ഭാംസുരി നിലച്ചു...
നിന്റെ കറുത്ത
നിഴല്‍ മാത്രം അവശേഷിപ്പിച്ച്
നിഴലില്ലാതെ നീയകലുകയാണ്...
പുകച്ചുരുളുകള്‍ക്കും മീതേ....

No comments:
Post a Comment