ഒരിക്കല്നീയെന്റെ ഹൃദയത്തിനുള്ളിലേക്ക്
നിന്റെ കൈവിരലാഴ്ത്തിയിറക്കി
പരിതപിച്ചു....
നിന്റെ വിരലുകള്‍
ചുവന്നു പോയെന്നും പറഞ്ഞ്....
ഒരിക്കല്‍
നീയെന്നിലെ പ്രണയാഗ്നി
കെടുത്തിയണച്ചിട്ടു പറഞ്ഞു
നിന്റെ കുറച്ച്
കണ്ണുനീര്‍ നഷ്ടമായെന്ന്...
ഒരിക്കല്‍
നീയെന്റെ കരളില്‍ വച്ച്
എന്റെ പ്രതീക്ഷകളെ
കത്തിച്ച് ദഹിപ്പിച്ചിട്ട് പറഞ്ഞു
നിന്റെ കൈവിരല്‍ പൊള്ളിയെന്ന്....
ഒരിക്കല്‍
നാം കൈകോര്‍ത്ത് നടക്കാന്‍
ഏറെ കൊതിച്ച
ഇടവഴികളില്‍ വച്ച്
നീയെന്റെ ചുണ്ടുകള്‍
കടിച്ചു പറിച്ചെടുത്തുഎന്നിട്ട് പറഞ്ഞു
അതു നിന്റെ
ചുമ്പനമായിരുന്നു എന്ന്....
ഒരിക്കല്‍
ഒരിരുമ്പുദണ്ടു കൊണ്ട്
എന്റെ പ്രണയത്തെ തല്ലിക്കൊന്ന്
കഴുമരത്തിലേറ്റി
നീ പറഞ്ഞു
എന്റെ പ്രണയത്തിന്റെ
തടവറയില്‍ നിന്ന്
നീ മൊചിതയായെന്ന്....
ഒടുവില്‍
നാളൊട്ടു കഴിഞ്ഞ്
വിട പറഞ്ഞകലുമ്പോള്‍
നീ പറഞ്ഞു...
ചത്ത പ്രണയത്തിന്റെ
അളിഞ്ഞ ദുര്‍ഗന്ധം
നിനക്ക്
അസഹ്യമാണെന്ന്....

അപ്പു രാജാ എന്നാ കമല്‍ ഹാസ്സന്‍ പടം ഓര്‍മ്മ വരുന്നു...ഈ കവിത വായിച്ചപ്പോള്‍
ReplyDelete