
എഴുതണമെന്നുണ്ട്
ഈ പ്രണയം എന്നൊരു വാക്കില്ലതെ
ഒരു വരിയെങ്കിലും എന്റെ ഡയറിയില്‍...
പക്ഷേ
നഷ്ട പ്രണയത്തിന്റെ തീക്കനല്‍ച്ചൂളയെന്‍
ഇടനെഞ്ചിന്‍ കോണില്‍
അണയാതെയെരിയവേ...
മോഹത്തിന്‍ മുള്ളിനാല്‍
നീയെകിയാ വ്രണമെന്‍ കരളില്‍
മാറാവേദനയായ് കരിയാതെ നീറവേ...
ശക്തിയില്ലെന്‍ തൂലികയ്ക്കിന്ന്
വഴിമാറിയെഴുതുവാന്‍....
അല്ലെങ്കിലും..
നിന്നെ വര്‍ണ്ണിച്ചു പാടാന്‍
വാക്കുകളെനിക്കു നഷ്ടമായ
നിമിഷത്തിലല്ലേ ഞാന്‍
കവിയയി മാറിയത്...
നിന്നെയെന്നനുരാഗ
നായികയാക്കിയ
കവിതകളിലല്ലേ ഞാന്‍
ജീവിച്ചിരുന്നത്....

No comments:
Post a Comment