ഒരിക്കല്‍ നാമൊന്നിച്ചു പോകുംആ വിജനമാം ഒരു കുഞ്ഞു
കുടില്‍ മാത്രമുള്ളൊരാ
പുല്മേട്ടില്....
അന്നവിടെ നമ്മള്
കുതിച്ചൊഴുകുന്നൊരാ
പുഴ നോക്കി നില്ക്കവേ
കാറ്റതി ശക്തമായ് വീശും,
പിന്നവിടെ
മഴയോ തകര്‍ത്തങ്ങു പെയ്യും...
മിന്നലുകള്‍ മാനത്ത്
ആഘോഷമാടുമ്പോള്
നമ്മള് കൈകോര്‍ത്ത്
പറന്നു നടക്കും...
അന്നീ ലോകത്തിലേവരുമൊന്നിച്ച്
നമ്മള്‍ക്ക് മംഗളം പാടും......
പറന്നു തളര്‍ന്നു നാം
കുടിലിലേക്കെത്തുമ്പോള്
അപ്സര കന്യകള്‍ നമ്മെ വരവേല്‍ക്കും....
ഒടുവിലാ കുടിലില്‍ നാം
മാത്രമായ് മാറുമ്പോള്‍
ഒരു വിടപറച്ചിലോടെ
നീയെന്റെ ഹൃദയവും
പറിച്ചെടുത്ത്
നിറയാത്ത കണ്ണുകളോടേ
നദിയിലേക്കൂളിയിട്ടെങ്ങോ
മാഞ്ഞു പോകും....
എങ്കിലുമപ്പോഴും
ഞാനാ കുടിലില്‍
നിന്നെയും കാത്തിരിക്കും
ഒരുസ്വപ്നത്തിലെങ്കിലും
നീയെന്റെ ഹൃദയവുമായ്
വന്നിരുന്നെങ്കില്‍.....
നീയെന്റെ ഹൃദയവുമായ്
വന്നിരുന്നെങ്കില്‍.....
കുടിലിലേക്കെത്തുമ്പോള്
അപ്സര കന്യകള്‍ നമ്മെ വരവേല്‍ക്കും....
ഒടുവിലാ കുടിലില്‍ നാം
മാത്രമായ് മാറുമ്പോള്‍
ഒരു വിടപറച്ചിലോടെനീയെന്റെ ഹൃദയവും
പറിച്ചെടുത്ത്
നിറയാത്ത കണ്ണുകളോടേ
നദിയിലേക്കൂളിയിട്ടെങ്ങോ
മാഞ്ഞു പോകും....
എങ്കിലുമപ്പോഴും
ഞാനാ കുടിലില്‍
നിന്നെയും കാത്തിരിക്കും
ഒരുസ്വപ്നത്തിലെങ്കിലും
നീയെന്റെ ഹൃദയവുമായ്
വന്നിരുന്നെങ്കില്‍.....
നീയെന്റെ ഹൃദയവുമായ്
വന്നിരുന്നെങ്കില്‍.....

ഇത്തരം സ്വപ്നങ്ങള്‍ കാണാന്‍ കഴിയുന്ന ഭാന്തന്മാരെയാണ് കവികള്‍ എന്ന് പണ്ടേ വിളിച്ചു തുടങ്ങിയത് . ഭാവന ചരടുകളാല്‍ മനസ്സ് ബന്ധിക്കപെട്ട ഒരു ഭാന്തനായി താങ്കള്‍ എന്നറിഞ്ഞതില്‍ സന്തോഷം. കാരണം ഞാന്‍ അത്തരം ഭ്രാന്ത് വര്‍ഷങ്ങളായി അനുഭവിയ്ക്കുന്നു .....
ReplyDeletehttp://rajeshshiva2009.weebly.com