
എഴുതണമെനിക്കിന്നീ
പ്രണയം എന്നൊരു വാക്ക്
വരികയില്ലതെ-
യൊരു വരിയെങ്കിലും...
പക്ഷേ നഷ്ട പ്രണയത്തിന്
തീക്കനല്‍ച്ചൂളയെന്‍
ഇടനെഞ്ചിന് കോണിലായ്
അണയാതെയെരിയവേ...
മോഹത്തിന് മുള്ളിനാല്‍
നീയെകിയാ വ്രണം
കരളിന്റെയുള്ളിലൊരു
മാറാത്ത നോവായി
കരിയാത്ത മുറിവായി
നീറിപ്പുകയവേ....
ശക്തിയില്ലെന്‍ തൂലികയ്ക്കിന്ന്
വഴിമാറിയെഴുതുവാന്‍....
ഒട്ടുമേ ചിതലരി-
ക്കാത്തൊരെന്‍ ഓര്‍മ്മതന്‍
പുസ്തകത്താളിതില്‍
മുഴുവനും ഭദ്രം...
വടിവൊത്ത ലിപികളാല്‍
നീയെഴുതി വച്ചൊരാ
വാക്കുകള്‍,ഓര്‍ത്തോര്‍ത്ത്
ഞാന്‍ നട്ട കവിതകള്‍...
നിന്നെയെന്നനുരാഗ
നായികയാക്കി ഞാന്‍
സ്വപ്നങ്ങള്‍ നെയ്തൊരാ
സന്ധ്യകള്‍,രാവുകള്‍..
മുഴുവനും ഭദ്രം...
മുഴുവനും ഭദ്രം...
നിന്കണ്ണില് നിറയുന്ന
നീലക്കടലില്‍
നിന് കവിളില്‍ വിരിയുന്ന
ശിശിരാര്‍ദ്ര സന്ധ്യയില്‍
നിന്റെ ചൊടിയിണയിലെ
ചുവപ്പിന്റെ ലഹരിയില്‍
നിന്റെ മൃദുവിരലുകളില്‍
നിന്റെ കാല്പ്പാടുകളില്
നിന്റെ കാര്‍കൂന്തലില്‍
നിന്റെ കളമൊഴികളില്‍
ലയിയ്ക്കാന്‍
അലസം അലിയാന്‍ കൊതിച്ചൊരാ
നാളുകള്‍,ശോകാര്‍ദ്ര രാവുകള്‍
നിറമാര്‍ന്ന സന്ധ്യകള്‍
നിനവിന്റെ നനവുകള്‍
മുഴുവനും ഭദ്രം...
മുഴുവനും ഭദ്രം...
ഒട്ടുമേ ചിതലരി-
ക്കാത്തൊരെന്‍ ഓര്‍മ്മതന്‍
പുസ്തകത്താളിതില്‍
മുഴുവനും ഭദ്രം...
മുഴുവനും ഭദ്രം...

നല്ല എഴുത്ത്
ReplyDeleteനന്നായി എഴുതിയിരിക്കുന്നു
ReplyDelete